അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമ ഇതാണ് - ഫഹദ് ഫാസില്‍ തുറന്നുപറയുന്നു!
- ജീവിതത്തിൽ വിവാഹത്തിൻറെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചത് ദുൽഖർ: നിത്യാ മേനോൻ
- എംപിയും ചലച്ചിത്രതാരവുമായ സുമലതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അത് അവർ തമ്മിലുള്ള വിഷയം, ഡബ്യുസിസി വിവാദത്തിൽ ബി ഉണ്ണികൃഷ്ണൻ
- ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവതി അഭിനയിച്ചപ്പോൾ എവിടെയായിരുന്നു ഡബ്ലിയുസിസി? രാജികത്ത് പുറത്തുവിട്ട് വിധു വിൻസെന്റ്
അഭിനയത്തേക്കാള്‍ അധികം ഓഫറുകള്‍ ലഭിക്കുന്നത് എഴുതാനും സംവിധാനം ചെയ്യാനും: പാര്‍വതി
മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ് പാർവതി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിത്വം കൂടിയാണ് താരം. പാർവതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.
പാർവതിക്ക് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രൊജക്റ്റുകൾ സംവിധാനം ചെയ്യുന്നതിനും എഴുതുന്നതിനുമുളള ഓഫറുകൾ ലഭിക്കുന്നുണ്ട്. ഫിലിം ക്യാമ്പയിന് ഈയിടെ നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ എഴുതാനും സംവിധാനം ചെയ്യാനുമാണ് ഓഫർ ലഭിക്കുന്നതെന്നാണ് നടി പറയുന്നത്.
പാർവതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഈ വർഷം അവസാനത്തോടെയോ അടുത്തവർഷം ആദ്യമോ തുടങ്ങാനാണ് സാധ്യത. ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുമെന്നും പാർവതി പറയുന്നു.
അടുത്ത ലേഖനം