1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sumalatha Tested covid positive

എംപിയും ചലച്ചിത്രതാരവുമായ സുമലതയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എംപി
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗവും മുൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്ന് ഡോക്‌ടറെ സമീപിച്ചതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്ത പുറത്തുവന്നത്.
 
ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 29-നായിരുന്നു യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്‌ച്ച.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ്, 35 പേർക്ക് സമ്പർക്കം വഴി രോഗം