കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമ ഇതാണ് - ഫഹദ് ഫാസില്‍ തുറന്നുപറയുന്നു!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂലൈ 2020 (17:16 IST)
മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിനു പുറമേ തമിഴിലും ഫഹദ് ഫാസിലിന് ആരാധകർ ഏറെയാണ്. രണ്ട് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തനിക്ക് ഹിന്ദിയിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും വേണ്ടത്ര ആത്മവിശ്വാസം തോന്നിയാൽ അത് ഏറ്റെടുക്കാമെന്നും വെളിപ്പെടുത്തുകയാണ് ഫഹദ് ഫാസിൽ. ഫിലിം ക്യാംപെയിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

ഒന്നിലധികം തവണ ദേശീയ അവാർഡ് നേടിയ സംവിധായകൻ വിശാൽ ഭരദ്വാജ് ഒരു തിരക്കഥ അയച്ചിരുന്നു എന്ന് ഫഹദ് പറയുന്നു. അദ്ദേഹവുമായി ഇപ്പോഴും സംസാരിക്കുണ്ടെന്നും അവിടെ എന്തെങ്കിലും ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫഹദ് വ്യക്‍തമാക്കി. അദ്ദേഹത്തിന്
ടെക്സ്റ്റ് ചെയ്തിരുന്നു. അതൊരു മനോഹരമായ സ്ക്രിപ്റ്റ് ആയിരുന്നു എന്നും ഫഹദ് കൂട്ടിച്ചേർത്തു.

മേഘ്‌ന ഗുൽസാർ, സോയ അക്തർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരെ കുറിച്ചും ഫഹദ് വാചാലനായി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം ‘പിക്കു’ ആണെന്നും ഫഹദ് പറഞ്ഞു.

ഫഹദിൻറെ ‘മാലിക്’ എന്ന ചിത്രം ഏപ്രിലിൽ റിലീസ് ആകേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവച്ചിരിക്കുകയാണ്. മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ‘സീ യു സൂൺ' എന്ന പ്രൊജക്റ്റിൻറെ ചിത്രീകരണം നടക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :