1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Manjima Mohan Interview

ഇതിനുമുമ്പ് ഇതുപോലൊരു കഥാപാത്രം ചെയ്‌തിട്ടില്ല: മഞ്‌ജിമ മോഹൻ

മഞ്ജിമ മോഹൻ
വിജയസേതുപതിയ്ക്കൊപ്പം തുഗ്‌ളക്ക് ദർബാറിലെ ആദ്യ സീനിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് മഞ്ജിമ. കാലിലെ പരുക്ക് മാറി വരുന്ന സമയത്താണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. അതിനാൽ തന്നെ കുറച്ച് പേടി ഉണ്ടായിരുന്നു. ഞാൻ മുമ്പ് ഇതുപോലൊരു കഥാപാത്രം ചെയ്തിട്ടില്ല. അങ്ങനെ ഞാൻ ഷൂട്ട് സ്ഥലത്തെത്തി. 
 
ദില്ലി സാർ വന്ന് ചെയ്യാനുള്ള രംഗം എനിക്ക് വിശദീകരിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു വെറുതെ ഒന്നു നടന്നു വന്നാൽ മതി. എന്നാൽ ഞാൻ നടക്കുമ്പോൾ എൻറെ മുഖത്ത് വേദനകൊണ്ട് വിവിധ ഭാവങ്ങൾ വന്നിരുന്നു. അവസാനം ദില്ലി സാറിനോട് എൻറെ പ്രശ്നം പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ് - ഏറ്റവും മികച്ചത് നൽകുക, ഒന്നിനെക്കുറിച്ചും ഓർത്ത് വിഷമിക്കേണ്ട. ഞാനെൻറെ ബെസ്റ്റ് ചെയ്തു. 
 
നമ്മൾ ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് വിചാരിക്കും. എന്നാല്‍ അതും പരീക്ഷിച്ച് നോക്കുകയാണ് വേണ്ടതെന്ന് മഞ്ജിമ പറയുന്നു.
 
കരുണാകരൻ, അദിതി റാവു ഹൈദരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി ബ്ലാക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നെപ്പോട്ടിസമെന്ന് ഫേസ്‌ബുക്കിൽ കരയും, ഇഷ്ടതാരങ്ങളുടെ മക്കളെ കണ്ടാൽ എങ്ങനെയാ അച്ഛന്റെ അല്ലേ ചോരയെന്ന് പറയും മലയാളികൾ