അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയെ ‘പോപ്പുലർ’ ആക്കിയ സംവിധായകൻ, ഇനിയൊരു ന്യൂഡൽഹി ഉണ്ടാകുമോ?
- മമ്മൂട്ടിയുടെ മരയ്ക്കാർ സിനിമയാകും, അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ?
- ‘അപ്രതീക്ഷിതം, ഒരുപാട് നന്ദി മമ്മൂക്ക‘- മമ്മൂട്ടിയുടെ സർപ്രൈസിൽ ഞെട്ടി ആശ ശരത്ത്
- മമ്മൂട്ടിക്ക് മാത്രം സാധിക്കുന്നത്, റെക്കോർഡുകളെ നിഷ്പ്രഭമാക്കിയ മമ്മൂട്ടി ചിത്രങ്ങൾ!
- ഈ ഒരു പ്രായത്തിലും മമ്മൂക്ക ഇതെന്ത് ഭാവിച്ചാ; വൈറലായി വീഡിയോ
മമ്മൂട്ടി നിസഹായനായി നിന്നു, അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല!
മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിഞ്ഞിട്ടുള്ള ഒരു നടന് മമ്മൂട്ടിയാണ്. അദ്ദേഹം സൃഷ്ടിക്കാത്ത വികാരാനുഭൂതികളില്ല. ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്റെ പെര്‍ഫെക്ട് ഫോമില്‍ ആയിരിക്കും.
നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ പി എ സി ലളിതയ്ക്ക് അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറയാനുണ്ട്. അമരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം.
ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.
‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്ക്കുന്ന മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. നിസഹായത അതിന്റെ പാരമ്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു മമ്മൂട്ടി. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ പി എ സി ലളിത പറയുന്നു.