‘അപ്രതീക്ഷിതം, ഒരുപാട് നന്ദി മമ്മൂക്ക‘- മമ്മൂട്ടിയുടെ സർപ്രൈസിൽ ഞെട്ടി ആശ ശരത്ത്

സ്വപ്നം യാഥാർത്ഥ്യമായപ്പോൾ, ആശ ശരതിനു സർപ്രൈസ് നൽകി മമ്മൂട്ടി!

അപർണ| Last Modified ശനി, 5 ജനുവരി 2019 (11:50 IST)
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അത്തരമൊരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്തും കുടുംബവും. ആശ ശരത്തിന്റെ പുതിയ വീട് ‘ബാലഗോകുല’ത്തിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്ന്. പരിപാടിയിൽ അപ്രതീക്ഷിതമായി മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തിരുന്നു.

അപ്രതീക്ഷിതമായി മമ്മൂട്ടി എത്തിയൊപ്പോൾ വീട് ആഘോഷത്താൽ നിറയുകയായിരുന്നു. മമ്മൂക്കയുടെ വരവ് തങ്ങൾക്ക് ഇരട്ടി മധുരം നൽകിയെന്നാണ് ആശ പറയുന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആശ തന്നെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

‘ബാലഗോകുലം'. സ്വപ്നം യാഥാർത്ഥ്യമായപ്പോൾ. ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി എത്തിയത്.
ഇരട്ടിമധുരം എന്ന പോലെ. ഒരുപാട് നന്ദി മമ്മൂക്ക. അപ്രതീക്ഷിതമായ സർപ്രൈസ് ശരിക്കും ഞങ്ങളെ സന്തോഷിപ്പിച്ചു.‘- എന്നായിരുന്നു സംഭവത്തെ കുറിച്ച് ആശ ഫേസ്ബുക്കിൽ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :