1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammoottys viral video

ഈ ഒരു പ്രായത്തിലും മമ്മൂക്ക ഇതെന്ത് ഭാവിച്ചാ; വൈറലായി വീഡിയോ

ഈ ഒരു പ്രായത്തിലും മമ്മൂക്ക ഇതെന്ത് ഭാവിച്ചാ; വൈറലായി വീഡിയോ

മമ്മൂട്ടി
പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവുമുള്ള മലയാളത്തിന്റെ മെഗാസ്‌റ്റാറാണ് മമ്മൂട്ടി. പ്രായത്തെ ഗ്ലാമർ കൊണ്ട് തോൽപ്പിച്ച ആൾ ആയതുകൊണ്ടുതന്നെ ആരാധകർ പറയുന്നത് മമ്മൂക്കയ്‌ക്ക് ഗ്ലാമർ കൂടുന്ന അസുഖം ഉണ്ടെന്ന്. ഈ വർഷം തന്നെ ഇരുപതിലേറെ ചിത്രങ്ങളാണ് താരത്തിന് ഉള്ളത്.
 
ഇപ്പോൾ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മമ്മൂട്ടിയുടെ വീഡിയോ ആണ്. പരസ്യ ചിത്രത്തിലൂടെ ആരാധകരുടെ മനം കവർന്നെടുത്തിരിക്കുകയാണ് താരം. അടുത്തിടെ തരംഗമായെരു പരസ്യം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആയിരുന്നു. വളരെ പഴയ പരസ്യമാണെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. 
 
വര്‍ഷങ്ങള്‍ കഴിഞ്ഞാലും മമ്മൂക്കയ്ക്ക് യാതൊരുവിധ മാറ്റവുമില്ലെന്ന് വീഡിയോ വ്യക്തമാക്കുകയാണ്. മമ്മൂട്ടിയ്ക്ക് 67 വയസായി എങ്കിലും 35 വയസിന്റെ ചെറുപ്പമാണ്. വലിയൊരു മലയുടെ മുകളിലേക്ക് മമ്മൂക്ക വലിഞ്ഞ് കയറുന്നതും ഉയരത്തില്‍ എത്തിയതിന് ശേഷം മറ്റുള്ളവരെ വലിച്ച്‌ കേറ്റുന്നതുമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി ആ മലയില്‍ കയറിയോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
സ്‌റ്റൈൽ മന്നൻ മിന്നിക്കും, രാജമൗലിയും രജനിയും ഒന്നിക്കുന്നു?