അനുബന്ധ വാര്‍ത്തകള്‍
- ഇനി കളികൾ നടക്കില്ല, വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും
- ജപ്പാന് പ്രധാനമന്ത്രി തകായിച്ചിയെ 'കുഞ്ഞ് സഹോദരി' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദി
- ക്രൂഡോയില്‍ ബാരലിന് 70 ഡോളറായി; പെട്രോള്‍-ഡീസല്‍ വില രണ്ടാഴ്ചത്തേക്ക് കുറയില്ലെന്ന് സൂചന
- അയോദ്ധ്യയിലെ കവർച്ചപണം ഒളിപ്പിച്ചത് ശുചിമുറികളിൽ, ചെറിയ തുകകളായി പുറത്ത് കടത്തി?
- പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹര്‍ജിയില്‍ ശ്രമിച്ചത്; ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ വാക്ക് പാലിച്ചു. കരൂര്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് മുഖ്യമന്ത്രി തീരുമാനിച്ചു. 'തമിഴക വെട്രി കഴക'ത്തിന്റെ (TVK) തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെയും കുടുംബങ്ങളിലെ ഓരോരുത്തര്‍ക്ക് വീതം ജോലി നല്കാന് അദ്ദേഹം തീരുമാനിച്ചു. മുഖ്യമന്ത്രി നേരിട്ടായിരിക്കും അവര്‍ക്ക് നിയമന ഉത്തരവ് കൈമാറുക.
ജൂലൈ 10, 11 തീയതികളില്‍ വിജയ് കരൂര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. തിരഞ്ഞെടുപ്പിന് മുന്‍പ് മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം കണ്ടിരുന്നു. താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് അന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.