അനുബന്ധ വാര്‍ത്തകള്‍
- ‘ജോളിപ്പേടി’യിൽ കൂടത്തായ്, കുട്ടികൾ അലറിക്കരയുന്നു, ഉറക്കമില്ലാതെ സ്ത്രീകൾ !
- പ്രധാനമന്ത്രി, പശുക്കളേക്കാൾ ശ്രദ്ധ സ്ത്രീകൾക്ക് നൽകണേ; വൈറലായി 18കാരിയുടെ മറുപടി
- ഹൃത്വിക് റോഷന് ഒരു ദിവസം എന്തൊക്കെ കഴിക്കും? ഡയറ്റ് രഹസ്യം വെളിപ്പെടുത്തി ‘വാര്’ ഹീറോ!
- മദ്യപിച്ച് ബഹളംവെച്ചു; ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു
- അധരങ്ങളുടെ അഴകിന് ചില പൊടിക്കൈകള്‍ !
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പേരയ്ക്ക കഴിച്ചാല്‍...
സാധാരണയായി എല്ലാ വീടുകളിലും ഉണ്ടാകുന്ന പഴമാണ് പേരയ്ക്ക. ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഫലമാണിതെന്ന് എല്ലാവര്ക്കും അറിയാം. പേരയ്ക്ക പതിവായി കഴിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ നല്ലതാണ്. അവര്‍ക്കിത് എങ്ങനെ സ്പെഷ്യല്‍ ആകുന്നുവെന്ന് പലരും ചിന്തിക്കുന്നുണ്ടാകും, കാരണമുണ്ട്.
പേരയ്ക്കയില്‍ വിറ്റാമിന്‍ സി, എ, ഇ എന്നീ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ പ്രത്യുല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ പേരയ്ക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലുണ്ടാകുന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
ഇതൊക്കെക്കൊണ്ടുതന്നെയാണ് സ്ത്രീകള്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. ഇതൊന്നുമല്ലാതെ പേരയ്ക്കയ്ക്ക് മറ്റുചില ഗുണങ്ങളുമുണ്ട്. പേരയ്ക്കയില്‍ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണുകളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഇരുമ്പ് അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തില്‍ ഏല്ക്കാന് സാധ്യതയുള്ള അണുബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
അടുത്ത ലേഖനം