ഹൃത്വിക് റോഷന്‍ ഒരു ദിവസം എന്തൊക്കെ കഴിക്കും? ഡയറ്റ് രഹസ്യം വെളിപ്പെടുത്തി ‘വാര്‍’ ഹീറോ!

Hrithik Roshan, Food, Diet, War, Health, ഹൃത്വിക് റോഷന്‍, വാര്‍, ആരോഗ്യം, ഡയറ്റ്, ഭക്ഷണം
എമില്‍ ജോയ്| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (21:20 IST)
ഹിന്ദി സിനിമാലോകത്തെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍ നായകനായി അഭിനയിച്ച ‘വാര്‍’. ആ സിനിമയില്‍ ഹൃത്വിക്കിന്‍റെ ശരീരഭംഗി കണ്ട് അസൂയയോടെയും ആരാധനയോടെയുമാണ് എല്ലാവരും ഹൃത്വിക്കിനെ നോക്കുന്നത്. എന്തായിരിക്കും ഹൃത്വിക്കിന്‍റെ ഈ ശരീരഭംഗിയുടെ രഹസ്യം? എന്തൊക്കെയായിരിക്കും ഹൃത്വിക് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്?

നല്ല ഡയറ്റ് എടുക്കുന്ന സമയത്ത് രാവിലെ 6 മുട്ടയുടെ വെള്ളയും കുറച്ച് അവക്കാഡോയുമാണ് ഹൃത്വിക്കിന്‍റെ ഭക്ഷണം. അതിനുശേഷം പ്രധാന ഭക്ഷണമെന്നുപറയുന്നത് 70 ഗ്രാം പ്രോട്ടീനാണ്. പിന്നെ കുറച്ച് സാലഡ്.

ആവശ്യമുള്ളപ്പോള്‍ മാത്രമാണ് വലിയ അച്ചടക്കമുള്ള ഡയറ്റ് ഹൃത്വിക് റോഷന്‍ പിന്തുടരുന്നത്. അല്ലാത്ത സമയത്ത് ആഗ്രഹമുള്ളതെന്തും ഭക്ഷിക്കുന്നതാണ് ഹൃത്വിക്കിന്‍റെ രീതി. അഞ്ചര മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഹൃത്വിക് റോഷന്‍ ഉറങ്ങുക. ഇനിയും കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാറില്ലെന്നും താരം പറയുന്നു.

എല്ലാ മൂന്നുമണിക്കൂറും ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് തന്‍റെ ശീലമെന്നും ഹൃത്വിക് വ്യക്തമാക്കുന്നു. പഴങ്ങള്‍ തന്‍റെ ഡയറ്റിന്‍റെ ഭാഗമാണെങ്കിലും എല്ലാ ദിവസവും കഴിക്കാറില്ല. മത്സ്യ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പഴങ്ങളില്‍ വാഴപ്പഴവും മാമ്പഴവും ആപ്പിളും തണ്ണീര്‍മത്തനുമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് ഇന്ത്യന്‍ സിനിമയുടെ ഗ്രീക്ക് ഗോഡ് വ്യക്തമാക്കുന്നു. പച്ചക്കറികളില്‍ മധുരക്കിഴങ്ങാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും താരം പറയുന്നു.

പച്ചക്കറികള്‍ പാചകം ചെയ്തും അല്ലാതെയും കഴിക്കാന്‍ തനിക്കിഷ്ടമാണെന്ന് ഹൃത്വിക് റോഷന്‍ വെളിപ്പെടുത്തുന്നു. നെയ്യ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഹൃത്വിക് ബ്ലാക് കോഫി കുടിക്കാനും താല്‍പ്പര്യമുള്ളയാളാണ്. എല്ലാ ഡസേര്‍ട്ടുകളും തനിക്ക് ഇഷ്ടമാണെന്നും ഹൃത്വിക് റോഷന്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :