മദ്യപിച്ച് ബഹളംവെച്ചു; ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (17:08 IST)
മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവാക്കിയ ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഡൽഹിയിലെ നരേലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 35 വയസുകാരനായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജാവേദിന്റെ ഭാര്യ സൽമയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ജാവേദ് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ജാവേദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൽമയുമായി വഴക്കുണ്ടായി. ഇതിനിടയിൽ സൽമ ജാവേദിനെ അടിച്ചു. കിടക്കയിലേക്ക് വീണ ജാവേദിനെ ഇന്ന് രാവിലെ ആറിന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സൽമയാണ് കൊലയാളിയെന്ന് ജാവേദിന്റെ ഇളയ സഹോദരൻ അജിം പൊലീസിനോട് പറഞ്ഞു. അജിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും സൽമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :