പ്രധാനമന്ത്രി, പശുക്കളേക്കാൾ ശ്രദ്ധ സ്ത്രീകൾക്ക് നൽകണേ; വൈറലായി 18കാരിയുടെ മറുപടി

പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന് പശുക്കളെക്കാളും കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു ഉത്തരം.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2019 (09:35 IST)
മിസ് കൊഹിമ 2019 മത്സരത്തിനിടെയില്‍ 18 കാരിയുടെ മറുപടിക്കേട്ട് ജഡ്ജിമാരെ പോലും അമ്പരന്നു പോയി. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന് പശുക്കളെക്കാളും കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു ഉത്തരം.

മിസ് കൊഹിമ 2019ലെ റണ്ണര്‍ അപ്പ് ആയ് വികുനോ സച്ചു ആണ് പ്രധാനമന്ത്രിക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിച്ചത്. മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :