‘ജോളിപ്പേടി’യിൽ കൂടത്തായ്, കുട്ടികൾ അലറിക്കരയുന്നു, ഉറക്കമില്ലാതെ സ്ത്രീകൾ !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2019 (12:22 IST)
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. അടുത്ത് പരിചയമുണ്ടായിരുന്ന ജോളി ഇത്രയും കൊലപാതകങ്ങൾ ചെയ്തുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും സ്ത്രീകൾ അടക്കമുള്ള നാട്ടുകാർക്ക് സാധിച്ചിട്ടില്ല. പലർക്കും ഇപ്പോൾ മനസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു.

കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. ജോളി ഇടക്കിടെ സമീപത്തുള്ള അംഗണ്‍വാടിയില്‍ വരും. സുഖവിവരമന്വേഷിക്കും. കുശലാന്വേഷണം നടത്തുമെന്ന് അവിടുത്തെ ടീച്ചർ പറയുന്നു.

അംഗണ്‍വാടിയില്‍ വരാറുണ്ടായിരുന്നുവെങ്കിലും ഒരിക്കലും കുട്ടികളുമായി ജോളി സംസാരിക്കാറുണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്തേക്ക് പോകില്ല, അവരോട് സ്നേഹം കാണിച്ചിരുന്നില്ല എന്ന് പൊന്നാമറ്റം തറവാട്ടിനടുത്ത അംഗണ്‍വാടി ടീച്ചറായിരുന്ന ഏലിയാമ്മ ഓര്‍ക്കുന്നു.

ജോളിയുടെ പുതിയ മുഖം അനാവരണം ചെയ്യപ്പെട്ടതോടെ വലിയ ആഘാതത്തിലാണ് നാട്ടുകാര്‍. ഇത്രയും കാലം നാട്ടുകാരുമായി ജോളി സൗഹൃദത്തോടെ സംസാരിക്കുമ്‌ബോള്‍ പുതിയ കൊലപാതകം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ജോളിയുടെ മനസ്സെന്ന തിരിച്ചറിവാണ് ഞെട്ടലിന്റെ ആഴം വര്‍ധിപ്പിക്കുന്നത്.

കുട്ടികള്‍ ജോളിയെപ്പേടിച്ച് കരയുന്നു. സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളിയെന്ന് വിളിച്ച് അലമുറയിട്ടു. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാ പരിപാടികളിലും ജോളി പങ്കെടുക്കാറുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :