അനുബന്ധ വാര്‍ത്തകള്‍
- ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ മാതാപിതാക്കളുടെ ശ്രമം, ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
- അയൽവീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്ത് മുളക്പൊടി തേച്ചു; പാഷൻ ഫ്രൂട്ട് പറിക്കാനാണ് പോയതെന്ന് വിദ്യാർത്ഥി
- ‘പുലർച്ചെ മുതൽ രാത്രി വരെ അടുക്കളയിൽ കിടന്നു നരകിച്ചാലും "വെറുതെ ഇരിക്കുന്ന സ്ത്രീ" എന്നതാണ് അവൾക്ക് കിട്ടുന്ന ബഹുമതി‘, ജോളിക്ക് പിഴച്ചത് എവിടെ? - കുറിപ്പ്
- മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കൂ!
- സുന്ദരമായ ചർമം വേണോ? എങ്കിൽ ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ...
സൌന്ദര്യം കൂടാന്‍, മുഖം വെട്ടിത്തിളങ്ങാന്‍ ഒരു ചെറുപയര്‍ വിദ്യ!
മുഖസൌന്ദര്യം കാക്കുന്നതിന് പലതരം ക്രീമുകളും ലോഷനുകളും പുരട്ടുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് മുപ്പത് വയസിനു ശേഷം മുഖ ചര്‍മ്മത്തില്‍ ചുളിവുകളും പാടുകളും വരാന്‍ തുടങ്ങും. ഇതിനെ ഒഴിവാക്കി എന്നും യൌവ്വനം നിലനിര്‍ത്താന്‍ എറ്റവും നല്ല ഒരു വിദ്യയാണ് ചെറുപയര്‍ ഫെയ്സ് പാക്ക്.
ചെറുപയര്‍ പൊടിയിലേക്ക് മുട്ടയുടെ വെള്ളയും ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് ചെറുപയര്‍ ഫെയ്സ് പാക് തയ്യാറാക്കുന്നത്. ഇതിലെ ഓരോ ചേരുവയും മുഖ സൌന്ദര്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്.
കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ ഉത്തമമാണ്.