ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ മാതാപിതാക്കളുടെ ശ്രമം, ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (16:14 IST)
രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാന്‍ നോക്കിയ ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുടങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു .

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് കൊച്ചിനെ തനിച്ച് കിടത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു.
വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് കുഞ്ഞിന്റെ പറഞ്ഞു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്‍റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കുഞ്ഞ് ഉരുണ്ട് കട്ടിലിന്‍റെ വിടവില്‍ എത്തിയതാകാമെന്നാണ് നിഗമനം . എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുന്‍പും കട്ടിലിന്‍റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :