മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കൂ!

അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.

തുമ്പി എബ്രഹാം| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:56 IST)
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.

റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകളും എണ്ണ മയങ്ങളും നീക്കം ചെയ്യാനും ഇത് സാഹായിക്കുന്നു. മുഖക്കുരു വരുന്നതില്‍ നിന്ന് ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചര്‍മ്മം തിളങ്ങാനും ശരീരവും മനസ്സും റീഫ്രഷ് ആക്കാനും റോസ് വാട്ടര്‍ നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ കാരണമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :