പല്ല് തേക്കാതെ ഇക്കാര്യം ചെയ്താൽ പലതുണ്ട് ഗുണം !

എസ് ഹർഷ| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (10:51 IST)
പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണ് എന്നായിരുന്നു ഇതുവരെ ഉള്ള ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പല്ലു തേക്കാതിരിക്കുമ്പോള്‍ രാത്രിയില്‍ വായില്‍ ഉത്പാദിക്കപ്പെടുന്ന ചില ആല്‍ക്കലൈന്‍ മിനറല്‍സ് വയറ്റില്‍ ചെന്നാല്‍ മാത്രമേ ഈ ഒറ്റമൂലി പ്രാവര്‍ത്തികമാവൂ. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ.

ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങാവുന്നതാണ്. പത്തു ദിവസം തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും മലബന്ധത്തിനും പരിഹാരമാണ്. മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാമെന്നും പഠനത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :