അയൽവീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്ത് മുളക്പൊടി തേച്ചു; പാഷൻ ഫ്രൂട്ട് പറിക്കാനാണ് പോയതെന്ന് വിദ്യാർത്ഥി

പാഷൻ ഫ്രൂട്ട് പൊട്ടിക്കാനാണ് അയൽവീട്ടിൽ എത്തിയത് എന്നാണ് വിദ്യാർത്ഥി പറയുന്നത്.

റെയ്നാ തോമസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (11:45 IST)
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് അയൽവാസിയുടെ മർദനം. കാസർകോഡ് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. സമീപവാസിയായ സ്ത്രീയുടെ വീട്ടിൽ നിന്ന് അടിവസ്ത്രം മോഷണം പോയെന്നാരോപിച്ച് വിദ്യാർത്ഥിയെ കെട്ടിയിടുകയും മർദിക്കുകയും മുഖത്ത് മുളക്പൊടി തേക്കുകയുമായിരുന്നു. എന്നാൽ വിദ്യാർത്ഥി ആരോപണങ്ങൾ നിഷേധിച്ചു. പാഷൻ ഫ്രൂട്ട് പൊട്ടിക്കാനാണ് അയൽവീട്ടിൽ എത്തിയത് എന്നാണ് വിദ്യാർത്ഥി പറയുന്നത്.

പരിക്കേറ്റ വിദ്യാർത്ഥിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥിയെ മർദിച്ചതിന് അയൽവാസി ഉമേഷിന് എതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഡിസംബർ മുതലാണ് ഉമേഷിന്റെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയത്. വിദ്യാർത്ഥി വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :