1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. സസ്യാഹാരം
  6. ഉള്ളി ദോശ

How to make Tasteful Onion Dosai | ഉള്ളി ദോശ

പാചകം
ഉള്ളി ദോശ കഴിച്ചിട്ടുണ്ടോ. ഇതാ തികച്ചും ലളിതമായി പാചകം ചെയ്യാവുന്ന വിഭവമാണിത്...

ചേര്‍ക്കേണ്ട ഇനങ്ങള്‍

പുഴുക്കലരി - 3 നാഴി
പച്ചരി - 2 നാഴി
ജീരകം - 100 ഗ്രാം
പച്ചമുളക് - 15 എണ്ണം
കറിവേപ്പില - കുറച്ച്
ഉഴുന്നുപരിപ്പ് - 2 നാഴി
സവാള - 1 കിലോ

പാകം ചെയ്യേണ്ട വിധം

പുഴുക്കലരിയും പച്ചരിയും കഴുകി ഒരു പാത്രത്തിലാക്കുക. മറ്റൊരു പാത്രത്തില്‍ ഉഴുന്ന് കുതിര്‍ത്ത ശേഷം ഇവ അരച്ചെടുക്കുക. ഉഴുന്നരയ്ക്കുന്നതോടൊപ്പം ജീരകവും ചേര്‍ത്തരയ്ക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് ഉഴുന്നുമാവും അരിമാവും തമ്മില്‍ കലര്‍ത്തി വയ്ക്കുക. അതിനുശേഷം സവാളയും പച്ചമുളകും കഴുകി കനം കുറച്ച് അരിയണം. ദോശക്കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിക്കുക. അരവേവാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വിതറി സ്പൂണ്‍ കൊണ്ട് അമര്‍ത്തി വയ്ക്കുക. രണ്ടുപുറവും വേവിച്ചെടുക്കുക.
About Writer
WEBDUNIA