അനുബന്ധ വാര്‍ത്തകള്‍
- കരളിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം
- വജ്ര മോതിരത്തിന് ഉള്ളിലൂടെ ക്യാരറ്റ് വളർത്തി, കർഷകന്റെ വ്യത്യസ്തമായ വിവാഹാഭ്യർത്ഥന ഇങ്ങനെ !
- ക്യാരറ്റ് കൂടുതൽ കഴിക്കാറുണ്ടോ ? എങ്കിൽ പണികിട്ടും, അറിയൂ !
- ക്യാരറ്റ് ജ്യൂസിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകില്ല !
- മുട്ട ദോശ പോലെ കിടിലൻ ഈ കിഴങ്ങ് ദോശ! ഉണ്ടാക്കുന്ന വിധം
ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കിയാലോ...
വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ക്യാരറ്റ് പച്ചടി. ചോറിന്റെ കൂടെ ഏറ്റവും നന്നായി ചേരുന്ന കറിയും ഇതുതന്നെയാണ്. കുട്ടികൾക്കും വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം 10 മിനിറ്റിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ക്യാരറ്റ് - 2
ഉള്ളി - 10
തൈര് - അര കപ്പ്
പച്ചമുളക് - 3
ചുവന്ന് മുളക് - 2
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം:
ക്യാരറ്റും ഉള്ളിയും ചെറുതായി അരിയുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും ഇട്ട് വറുക്കുക. അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ഉപ്പും ചേര്‍ത്ത് വഴറ്റി വേവിക്കുക. നന്നായി വെന്തതിനുശേഷം തൈര് ചേർക്കുക.
അടുത്ത ലേഖനം