വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (19:48 IST)
കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കനേഡിയൻ സ്വദേശിയായ കർഷകൻ ജോൺ നെവൽ കാമുകിയോട് വിവാഹ അഭ്യർത്ഥന നടത്തിയ രീതി ആരും പ്രതീക്ഷിക്കാത്തതായിരുന്നു. വജ്രമോതിരത്തിനുള്ളിലൂടെ വളർത്തിയ ക്യാരറ്റ് കാമുകിയെകൂണ്ട് തന്നെ വിളവെടുപ്പിച്ചാണ് കാമുകി ഡാനിയേലയോട് നെവൽ വിവാഹാഭ്യർത്ഥന നടത്തിയത്.
പതിവുപോലെ ഭാര്യയുമായി ക്യാരറ്റ് വിളവെടുക്കാൻ നെവൽ തോട്ടത്തിലെത്തി. ബക്കറ്റിൽ പ്രത്യേകം വളർത്തിയിരുന്ന ക്യാരറ്റ് വിളവെടുക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ ക്യാരറ്റ് പറിച്ചതോടേ നെവൽ മണ്ണിൽ മുട്ടുകുത്തി ഡാനിയേലയോട് വിവാഹാഭ്യർത്ഥന നടത്തി. ക്യാരറ്റിന് നടുവിലെ വജ്ര മോതിരം ഡാനിയേല പിന്നീടാണ് ശ്രദ്ധിച്ചത്. നിറഞ്ഞ കണ്ണുകളോടെ ഡാനിയേല സമ്മതം പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കാണാതായ വിവാഹ മോതിരം ക്യാരറ്റ് ചെടികൾക്കിടയിൽനിന്നും യുവതിക്ക് തിരികെ ലഭിച്ചു എന്ന
വാർത്ത വായിച്ചതോടെയാണ് വിവാഹാഭ്യർത്ഥനക്ക് നെവൽ ഇങ്ങനെ ഒരു പ്ലാൻ തയ്യാറക്കിയത്. ബക്കറ്റിൽ മണ്ണു നിറച്ച് വജ്ര മോതിരം നടുവിൽ വച്ച് അതിന്നുള്ളിലൂടെ കുഴിയെടുത്താണ് നെവൽ ക്യാരറ്റ് നട്ടത്. ഇത് ഉദ്ദേശിച്ച പോലെ തന്നെ വളരുകയും ചെയ്തു. ഇരുവർക്കും രണ്ട് മക്കളുണ്ട്. ഇവരുടെ സാനിധ്യത്തിൽ പരമ്പരാഗത രീതിയിൽ തന്നെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ജോൺ നെവലും ഡാനിയേലയും.