WEBDUNIA|
Last Modified ശനി, 16 മാര്‍ച്ച് 2013 (17:34 IST)
ദോശകള്‍ പലതരം. ഏതായാലും മലയാളിക്ക് ദോശയെന്നും പ്രിയം തന്നെ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
അരി - 250 ഗ്രാം ഉഴുന്ന് - 150 ഗ്രാം തേങ്ങ - ഒന്നര മുറി എണ്ണ - പാകത്തിന് ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം:
അരിയും ഉഴുന്നും ദോശയ്ക്ക് പാകത്തില്‍ അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ ക്കുക. ദോശ കല്ല് അടുപ്പത്ത് വച്ച് ചൂടായ ശേഷം മാവ് ഒഴിച്ച് പരത്തുക. അതില്‍ തേങ്ങ ചിരകിയത് പുറമെ വിതറുക. അതിന് മീതെ വീണ്ടും കനം കുറച്ച് മാവ് ഒഴിച്ച് ചുട്ടെടുക്കുക.