വെജിറ്റബിള്‍ കോണ്‍ സൂപ്പ്‌

WEBDUNIA| Last Modified ശനി, 23 ഫെബ്രുവരി 2013 (17:49 IST)
സൂപ്പ്‌ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. പക്ഷേ വീട്ടില്‍ വെയ്ക്കാന്‍ തയ്യാറാകണം. അല്‍പ്പം മിനക്കെട്ടാല്‍ സംഗതിറെഡി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ബീന്‍സ്‌, ഗ്രീന്‍ പീസ്‌, ക്യാരറ്റ്‌, ഇവ - 2 കപ്പ്‌
ക്യാപ്സിക്കം നുറുക്കിയത്‌ - 1 കപ്പ്‌
സ്പ്രിംഗ്‌ ഒണിയന്‍ - 5 എണ്ണം
കോണ്‍ ഫ്ലവര്‍ - 6 ടേബിള്‍ സ്പൂണ്‍
സ്വീറ്റ്‌ കോണ്‍ ക്രീം - 1 ടിന്‍
അജിനാമോട്ടോ - അര ടീസ്പൂണ്‍
കുരുമുളകു പൊടി - 1 ടീസ്പൂണ്‍
വെള്ളം - 10 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ എല്ലാം ചെറുതായി അരിഞ്ഞെടുത്ത്‌ വെള്ളം ചേര്‍ത്ത്‌ കുക്കറില്‍ വയ്ക്കുക. വിസില്‍ കേട്ട ശേഷം ഇത്‌ അരിച്ചെടുത്ത്‌ സ്വീറ്റ്കോണ്‍ ക്രീം ചേര്‍ത്ത്‌ 5 മിനിറ്റ്‌ തിളപ്പിക്കുക. കോണ്‍ഫ്ലവര്‍ ഇട്ട്‌ ഇളക്കിയ വെള്ളം ഇതില്‍ ചേര്‍ത്ത്‌ കട്ടിപിടിക്കാതെ ഇളക്കുക. കുറുകി വരുമ്പോള്‍ ക്യാപ്സിക്കവും സ്പ്രിംഗ്‌ ഒണിയനും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :