പ്രോണ്‍സ്. കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഇതാ റെഡ് പ്രോണ്‍സ് കറി. ചേര്‍ക്കേണ്ട ഇനങ്ങള്‍ കൊഞ്ച് വൃത്തിയാക്കിയത് - 11/2 കിലോ വെളുത്തുള്ളി - 20 അല്ലി നാരങ്ങാ നീര് - 3 ടീസ്പൂണ്‍ ഉണക്കമുളക് - 7 എണ്ണം തേങ്ങാപ്പാല്‍ - 4 കപ്പ് വിനാഗിരി - 4 സ്പൂണ്‍ ഉപ്പ് - പാകത്തിന് പാകം ചെയ്യേണ്ട വിധം വെളുത്തുള്ളിയും മുളകും വിനാഗിരി ചേര്‍ത്ത് അരച്ച് തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കുക. അതില്‍ കൊഞ്ച് ചെറുതായരിഞ്ഞ് ചേര്‍ത്ത് 20 മിനിറ്റ് അടച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് മീതെ കുടഞ്ഞ് ഇറക്കി വയ്ക്കുക.