അനുബന്ധ വാര്‍ത്തകള്‍
- സന്തോഷം നിങ്ങളെ വിട്ടുപോകില്ല; ചെയ്യേണ്ടത് ഇക്കാര്യം, അറിയു !
- ഇവ ചർമ്മത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്; അറിയാതെ പോകരുത് !
- ട്വിറ്ററിന് ബദലായി 'കൂ': കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളും ആപ്പിൽ
- അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊന്നും പറ്റില്ല: ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം
- കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര
തുടർച്ചയായ അഞ്ചാം ദിവസവും വർധന: പെട്രോൾ വില 90 കടന്നു
തുടർച്ചയായ അഞ്ചാം ദിവസവും മുടക്കമില്ലാതെ ഇന്ധന വിലയിൽ വർധന. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാന് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 90 രൂപ കടന്നു. തിരുവനന്തപുരം പാറശലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 22 പൈസയായി വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ 90 രൂപ 02 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 84 രൂപ 28 പൈസ നൽകണം. കൊച്ചി നഗരത്തിൽ പെട്രോൾ വില 88 രൂപ 39 പൈസയായി. 82 രൂപ 26 പൈസയാണ് ഡീസൽ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 60 പൈസ നൽകണം. 82 രൂപ 97 പൈസയാണ് ഡിസൽ വില. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 1.33 രൂപ പെട്രോളിനും, 1.19 രൂപ ഡീസലിനും വർധനവുണ്ടായി.