അനുബന്ധ വാര്ത്തകള്
- ഇവ ചർമ്മത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്; അറിയാതെ പോകരുത !
- ട്വിറ്ററിന് ബദലായി 'കൂ': കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളും ആപ്പിൽ
- കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര
- ബിസിസിഐ ആവശ്യപ്പെട്ടു: ടി നടരാജനെ ടീമിൽനിന്നും ഒഴിവാക്കി തമിഴ്നാട്
- ഇന്ത്യ-ചൈന സംഘർഷത്തിൽ നിർണായക തീരുമാനം: പാംഗോങിൽ സൈനിക പിൻമാറ്റത്തിന് ധാരണ
സന്തോഷം നിങ്ങളെ വിട്ടുപോകില്ല; ചെയ്യേണ്ടത് ഇക്കാര്യം, അറിയു !
രത്നങ്ങൾ ധരിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ഊർജ്ജം നിലനിർത്താൻ സഹായകരമാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്. രത്നങ്ങൾക്ക് മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്വാധീന ശക്തിയുണ്ട്. അനൂകുല ഗ്രഹങ്ങളെ കൂടുതൽ പ്രയോജനപ്രതമാക്കാനും. പ്രതികൂല ഗ്രഹങ്ങളൂടെ ദോഷഫലങ്ങളെ മയപ്പെടുത്താനും രത്നങ്ങൾക്ക് കഴിവുണ്ട്. ഓരൊരുത്തരുടെ ജീവിതത്തിലും ഉയർച്ചയും താഴ്ചകളും ഉണ്ടാകും ഇതിനനുസരിച്ച് നാം ജീവിതം ക്രമീകരിക്കേണ്ടതുണ്ട്. ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തങ്ങളുടെ ഗ്രഹനില നോക്കി അനുയോജ്യമായ രത്നങ്ങൾ ധരിക്കുന്നത് പ്രശ്നപരിഹാരത്തിന് ഉത്തമാണ്.
ശരീരത്തിനും മനസ്സിനും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാൻ രത്നങ്ങൾക്കാവും. നിരാശയേയും പരാജയത്തേയും മറികടക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് രത്നങ്ങൾ ധരിക്കുക എന്നത്. രത്നധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സ്വന്തം ഇഷ്ടപ്രകാരം രത്നങ്ങൾ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതു ചിലപ്പോൾ വിപരീത ഫലം നൽകിയേക്കാം. എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നുള്ളതാണ് ഇതിനു കാരണം. ഒരു ജ്യോതിഷിയെ കണ്ട് ഗ്രഹനില പരിശോധിച്ചതിന് ശേഷം അവരവർക്ക് അനുയോജ്യമായ രത്നങ്ങൾ ആചാരപ്രകാരം ധരിക്കുന്നതാണ് ഫലം നൽകുക