ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രം ഉയർത്തി: 10 മുതൽ 30 ശതമാനം വരെ വർധന

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (20:43 IST)
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി കേന്ദ്രസർക്കാർ. 10 മുതൽ 30 ശതമാനം വരെ ടിക്കറ്റ് പരിധി ഉയർത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.പുതുക്കിയ നിരക്ക് 2021 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരെയോ പ്രാബല്യത്തില്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് കഴിഞ്ഞ മേയ് 21ന് പുനരാരംഭിച്ചപ്പോള്‍ യാത്രാദൈർഘ്യം അനുസരിച്ച് ഏഴ് ബാന്‍ഡുകളിലായാണ് കേന്ദ്രം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നു. 40 മിനിറ്റിൽ താഴെയുള്ള ആദ്യ ബാൻഡിലെ കുറഞ്ഞ നിരക്ക് 2000ത്തില്‍ നിന്ന് 2200 ഉം ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800ഉം ആക്കിയാണ് ഉയർത്തിയത്.

2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നീ ബാൻഡുകളിലെ കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :