2020 ബജറ്റ്: 2030നുള്ളിൽ 12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും

2025ൽ നാലും കോടിയും 2030ൽ എട്ടുകോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

റെയ്‌നാ തോമസ്| Last Updated: ശനി, 1 ഫെബ്രുവരി 2020 (11:45 IST)
2025ൽ നാലും കോടിയും 2030ൽ എട്ടുകോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കാർഷിക യന്ത്രവത്‌കരണം, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ കടം 2014ൽ 52.2% ഉണ്ടായിരുന്നത് 2019ൽ 49.7% ശതമാനമായി കുറഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരമൻ. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു.സബ് കാ സാത്ത് സബ് കാ വികാസ് എന്ന സർക്കാർ മന്ത്രം എല്ലാ പദ്ധതികളുടെയും
സ്വീകാര്യത കൂട്ടിയെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. അതുപോലെ തന്നെ വരുമാന മാർഗങ്ങൾ കൂട്ടുന്നതാണ് 2020ലെ കേന്ദ്ര ബജറ്റെന്ന് അവതരണത്തിൽ മന്ത്രി പറഞ്ഞു.


ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായിയെന്നും ധന‌മന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.

രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...