UGC NET : നീറ്റ് മാത്രമല്ല, നെറ്റും പാളി: 3 വിഷയങ്ങളിൽ പുനപരീക്ഷ നടത്തും
കഴിഞ്ഞ ദിവസമാണ് നെറ്റിന്റെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്.
ചോദ്യക്കടലാസുകളില്‍ വ്യാപകപിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ടിഎ നടത്തിയ 3 വിഷയങ്ങളിലെ യുജിസി - നെറ്റ് പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനം. ജൂണില്‍ നടന്ന പരീക്ഷകളില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകളാണ് വീണ്ടും നടത്തുക. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നെറ്റിലും അത് തന്നെ വേണ്ടിവന്നത് എന്‍ടിഎയ്ക്ക് വലിയ തിരിച്ചടിയായി.
3 വിഷയങ്ങളിലെ ചോദ്യങ്ങളില്‍ വ്യാപകമായി പിഴവുള്ളതായി പരാതികള്‍ വന്നതോടെ ഇക്കാര്യം അന്വേഷിക്കാനായി എന്‍ടിഎ പ്രത്യേക സമിതിയുണ്ടാക്കിയിരുന്നു. ഇതില്‍ വ്യാപക പിഴവുകള്‍ കണ്ടെത്തിയതോടെയാണ് തീരുമാനം. മുന്‍പ് ഉപയോഗിച്ച ഒട്ടേറെ ചോദ്യങ്ങള്‍ പരീക്ഷയില്‍ ആവര്‍ത്തിച്ചിരുന്നു. പണ്ഡിതരുടെ പേരുകളിലെ തെറ്റുകള്‍, വ്യാകരണ പൊരുത്തക്കേടുകള്‍,ചിഹ്നങ്ങളിലെ തെറ്റുകള്‍, ആശയങ്ങള്‍ക്ക് അനുചിതമായ പ്രയോഗങ്ങള്‍ തുടങ്ങിയവയാാണ് ചോദ്യക്കടലാസില്‍ കണ്ടെത്തിയത്. പുസ്തകങ്ങളുടെയും രചയിതാക്കളുടെയുമെല്ലാം പേരുകളില്‍ ഗുരുതരമായ തെറ്റുകളാണുണ്ടായിരുന്നത്.
ഈ 3 പേപ്പറുകളും വീണ്ടും നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തത്. പിഴവ് വന്ന ചോദ്യങ്ങള്‍ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് കണ്ടെത്തിയാണ് പുനപരീക്ഷ നടത്തുന്നതെന്ന് എന്‍ടിഎ പറയുന്നു. ഈ പരീക്ഷകള്‍ വീണ്ടും നടത്തുന്നത്. 84 വിഷയങ്ങളിലെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്നും എന്‍ടിഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നെറ്റിന്റെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്.
പരീക്ഷ ഷെഡ്യൂള്‍
ഇംഗ്ലീഷ് : സെപ്റ്റംബര്‍ 9 രാവിലെ 9- 12
കൊമേഴ്‌സ് : സെപ്റ്റംബര്‍ 9 ഉച്ചയ്ക്ക് 3-6
സോഷ്യോളജി : സെപ്റ്റംബര്‍ 10 രാവിലെ 9-12