1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Pala Saji about Bigg Boss

Bigg Boss ബിഗ് ബോസ് വിളിച്ചു, പോകുന്നില്ലെന്ന തീരുമാനം, കാരണം ഇതാണെന്ന് പാല സജി

പാല സജി
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാല സജി. ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മുന്‍ സീസണുകളിലും ക്ഷണം ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു സജി.
 
 കഴിഞ്ഞ രണ്ട് സീസണുകളിലും ബിഗ്‌ബോസില്‍ നിന്ന് കോള് തനിക്ക് വന്നെന്നും വരാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചെന്നും സജി പറയുന്നു. മറുപടിയായി ഇല്ലെന്ന് പറയുവാന്‍ സജിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. മൂന്നുമാസം അവിടെ പോയി താമസിക്കാന്‍ ആണ് ബുദ്ധിമുട്ട്.കഴിഞ്ഞ വര്‍ഷം മുംബൈയിലായിരുന്നു. ഇപ്രാവശ്യം നാട്ടിലായിരുന്നിട്ടും പോയില്ല. പുറം ലോകവുമായി ബന്ധമില്ലാതെ മൂന്ന് മാസം തടങ്കല്‍ കഴിയുന്നത് പോലെ കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സജി പറഞ്ഞു.
 
ഫ്രീഡം ആ?ഗ്രഹിക്കുന്ന ആളാണ്. തടങ്കലില്‍ കിടന്നാല്‍ പ്രശസ്തി ഉണ്ടാവും. പക്ഷെ നമുക്ക് ആവശ്യമുള്ള പ്രശസ്തി മതി.അവിടെ പോയി പ്രശസ്തി ഉണ്ടാക്കണമെന്ന് ആ?ഗ്രഹവും ഇല്ല. കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലില്‍ കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സജി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഏറ്റവും ആദ്യം പുറത്താകാന്‍ സാധ്യത ഈ മത്സരാര്‍ഥി, പ്രേക്ഷക വോട്ട് വളരെ കുറവ് !