1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. manikuttan actor about film

രണ്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായിട്ട്, നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് മണിക്കുട്ടന്‍

Manikuttan ബിഗ് ബോസ്
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായിട്ടെന്ന് നടന്‍ മണിക്കുട്ടന്‍. നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. മിനി സ്‌ക്രീനില്‍ മണിക്കുട്ടന്‍ അഭിനയിച്ച ഒരു സിനിമയുടെ രംഗം വന്നതും നടന്റെ പേര് വിളിച്ചുപറഞ്ഞുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന കുഞ്ഞിന്റെ വീഡിയോയെ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
'കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായിട്ട്.ബിഗ്ബോസ് അവസാനിച്ചിട്ടും, പ്രേക്ഷകര്‍ നമ്മള്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തു വെക്കുമ്പോള്‍, പ്രത്യേകിച്ചും കുട്ടികള്‍,ഒരു വ്യക്തി എന്ന രീതിയില്‍ അഭിമാനം തോന്നുന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.
 
വലിയ സന്തോഷത്തോടെ വീഡിയോ അയച്ചു തന്നവരുടെ അനുവാദത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.എല്ലാവര്‍ക്കും നന്ദി'-മണിക്കുട്ടന്‍ കുറിച്ചു.
 
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടില്‍ തുടങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം പിന്നിട്ട് യാത്ര തുടരുകയാണ് നടന്‍.വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു.
 
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.
 
 
 
 
അടുത്ത ലേഖനം
Bigg Boss Malayalam Season 5: ബിഗ് ബോസിലെ 'കരച്ചില്‍ ബേബി'യാണോ ഏയ്ഞ്ചലീന? ഇമോഷണല്‍ ഗെയിം വെച്ച് അധികം തുടരാന്‍ പറ്റില്ലെന്ന് സോഷ്യല്‍ മീഡിയ