ബറോസിന് വേണ്ടി കളഞ്ഞ മുടി ഇനിയും വന്നിട്ടില്ല, ബിഗ് ബോസിലേത് വിഗ്ഗ്; ലാലേട്ടന്റെ പുത്തന്‍ ലുക്ക്

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (09:52 IST)

മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രമായ ബറോസിന് വേണ്ടി തല മൊട്ടയടിച്ചിരിക്കുകയാണ് ലാലേട്ടന്‍. തൊപ്പി വെച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Mohanlal New Look" width="600" />
മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസിക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ അവതാരകനാണ് മോഹന്‍ലാല്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാല്‍ എത്തുന്നത് വിഗ്ഗ് വെച്ചാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :