കേരളത്തിലെ ഷൂട്ടിങ് കഴിയാറായി,'ബറോസ്' ടീം ഗോവയിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (14:31 IST)

മോഹന്‍ലാല്‍ ബറോസിന്റെ തിരക്കിലാണ്. സിനിമയുടെ കേരളത്തിലെ ഷൂട്ടിംഗ് അവസാനഘട്ടത്തില്‍ ആണെന്നാണ് വിവരം.
ഈ മാസം തന്നെ കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. ചിത്രീകരണ സംഘം ഗോവയിലേക്ക് യാത്ര തിരിക്കും. ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. മാസങ്ങളോളം നീളുന്ന പ്രൊഡക്ഷന്‍ ജോലികളും ആവശ്യമായിവരും.

സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ 3ഡിയിലാണ് ഒരുങ്ങുന്നത്.ജിജോ പുന്നോസിന്റേതാണ് തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :