ഒടിയന്‍ ഹിന്ദിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (17:10 IST)

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ബോളിവുഡും ധാരാളം പ്രേക്ഷകരുണ്ട്. പുലിമുരുകന്റെ ഹിന്ദി ഡബ്ബഡ് പതിപ്പിന് യൂട്യൂബിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടത് അതിനൊരു തെളിവാണ്. 2018 ല്‍ പുറത്തിറങ്ങിയ ഒടിയനും ഹിന്ദിയിലേക്ക് മൊഴിമാറ്റി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

2018 ഡിസംബറിലായിരുന്നു ഒടിയന്‍ റിലീസ് ചെയ്തത്. പ്രതീക്ഷകള്‍ക്കൊത്ത് സിനിമ ഉയര്‍ന്നില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ചിത്രത്തിന് ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാനായി.വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :