1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. But Rinosh has replied while taking the group photo and left early

റിനോഷ് ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിന്നില്ല ? സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്ക് റിനോഷിന്റെ മറുപടി

rinosh george biggboss
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ അവസാനത്തെ ആഴ്ചകള്‍ വരെ എത്തിയ മത്സരാര്‍ത്ഥിയാണ് റിനോഷ് ജോര്‍ജ്. അസുഖത്താല്‍ പുറത്ത് പോകേണ്ടിവന്ന റിനോഷ് കഴിഞ്ഞദിവസം ഫിനാലെയ്ക്ക് എത്തിയത് ഏറെ വൈകിയായിരുന്നു. അസുഖബാധിതനായ താരത്തെ ക്ഷീണിതായ രൂപത്തിലാണ് കാണാനായത്. എന്നാല്‍ കുറച്ച് പതിവ് തമാശകള്‍ പറയുവാന്‍ റിനോഷ് മറന്നില്ല. 
 
എന്നാല്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ റിനോഷ് അതില്‍ നിന്നില്ലെന്നും നേരത്തെ പോയെന്നും ഉള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് റിനോഷ്.
 
ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ മടങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും റിനോഷ് പറഞ്ഞു. ഫോട്ടോ ക്രോപ്പ് ചെയ്തപ്പോള്‍ എന്റെ ഭാഗം മുറിഞ്ഞ് പോയതായിരിക്കാമെന്നാണ് താരം പറയുന്നത്. ഒമര്‍ ലുലുവിന്റെ സമീപത്താണ് നിന്നിരുന്നതെന്ന് റിനോഷ് പറഞ്ഞു.
അടുത്ത ലേഖനം
'ബിഗ് ബോസ് വിജയി ആകണമെന്ന് ഉണ്ടായിരുന്നു'; ഭാവി പരിപാടികളെക്കുറിച്ച് റിനോഷ് ജോര്‍ജ്