'ബിഗ് ബോസ് വിജയി ആകണമെന്ന് ഉണ്ടായിരുന്നു'; ഭാവി പരിപാടികളെക്കുറിച്ച് റിനോഷ് ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജൂലൈ 2023 (10:35 IST)
ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. ഷോയുടെ അവസാനം വരെ എത്തിയ താരം അസുഖത്താല്‍ പുറത്തായത് ആരാധകരെ വിഷമിപ്പിച്ചിരുന്നു.പഴയ മത്സരാര്‍ത്ഥികള്‍ വീണ്ടും ഹൗസില്‍ എത്തിയപ്പോഴും റിനോഷിനെ കണ്ടില്ല. ഫിനാലെ വേദിയിലാണ് റിനോഷ് പ്രത്യക്ഷപ്പെട്ടത് അതും വൈകിയാണ് താരം എത്തിയത്.

ക്ഷീണിതനായ റിനോഷ് കുറച്ച് തമാശകള്‍ ഒക്കെ പറഞ്ഞു വേദിയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും പെട്ടെന്ന് പോയെന്നുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഭാവി പരിപാടികള്‍ എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് റിനോഷ്.

ബോസിന്റെ ഹാങ് ഓവര്‍ കഴിഞ്ഞിട്ട് മാത്രമെ മറ്റുള്ള പരിപാടികള്‍ നോക്കുകയുള്ളുവെന്നും ബിഗ് ബോസ് വിജയി ആകണമെന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും. എനിക്ക് ഇത് എക്‌സീപിരിയന്‍സ് ചെയ്യണമെന്നുണ്ടായിരുന്നു അത് സാധിച്ചെന്നും റിനോഷ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :