എനിക്കു പ്രണയമുണ്ട്'; തുറന്ന് പറഞ്ഞ് ജൂഹി രുസ്തഗി

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി.

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (08:02 IST)
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയങ്കരിയായ ജൂഹി രുസ്തഗി. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും മകൾ ലക്ഷ്മിയെന്ന ലെച്ചുവായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജൂഹിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആവേശമാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി എന്നായിരുന്നു ജൂഹിയുടെ മറുപടി.

‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല’, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി. അത് രണ്ടും റോവിന്റേതാണ് എന്നായിരുന്നു ജൂഹി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ റോവിന്‍ ആരാണെന്നറിയാൻ ജൂഹിയുടെ ആരാധകർ ആകാംക്ഷ കാണിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :