തിയേറ്ററിൽ ഇപ്പോഴും രാജയുടെ രാജകീയ ഭരണം, കോടിക്കിലുക്കത്തിൽ മമ്മൂട്ടി !

Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:34 IST)
മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 131 ദിവസം തികച്ചിരിക്കുകയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷകഭിപ്രായം നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

വിഷു ചിത്രമായി ഏപ്രിൽ 12 നായിരുന്നു രാജയും സംഘവും പ്രേക്ഷകരെ തേടി‌യെത്തിയത്. ചിത്രം നേരത്തേ 100 കോടി നേടിയ കാര്യം അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മധുരരാജ.

പുലിമുരുകന്റെ വിജയത്തിനു ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലങ്കു ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :