അനുബന്ധ വാര്‍ത്തകള്‍
- എ ടി എം കൊള്ള മുതൽ സ്വർണ ബിസ്ക്കറ്റ് വിൽപ്പന വരെ; അർജുൻ സ്ഥിരം കുറ്റവാളി, ബാലുവിന് എല്ലാം അറിയാമായിരുന്നു?
- ‘ബാലുവുമായി സാമ്പത്തിക ഇടപാടില്ല’; വാഹനമോടിച്ചത് അർജുന് ആണെന്ന് പ്രകാശൻ തമ്പിയുടെ മൊഴി
- ‘ബാലു അബോധാവസ്ഥയിൽ തുടരുമ്പോൾ അവന്റെ വിരലടയാളം ചില കടലാസുകളില്‍ പതിപ്പിച്ചു’ - ലക്ഷ്മിക്കും ബന്ധുക്കൾക്കുമെതിരെ കൂടുതൽ ആരോപണങ്ങൾ
- ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം!
- ലക്ഷ്മിക്ക് ഞങ്ങളുമായി സഹകരണമുണ്ടായിരുന്നില്ല, ലക്ഷ്മിയുടെ അമ്മ എന്നോട് ദേഷ്യപ്പെട്ടു; ദുബായിലെ ഇടപാടിനെപ്പറ്റി അറിയില്ല, ബാലുവിന്റെ മരണശേഷം ഫോണ്‍ ഉപയോഗിച്ചത് തമ്പി: ബാലഭാസ്കറിന്റെ പിതാവ്
നീലുവിനേയും ബാലുവിനേയും ഞെട്ടിച്ച ആ 7 പേർ ഇവരാണ്
ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകുമെന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എപ്പിസോഡാണ് ഓരോന്നും. പരമ്പരയിൽ ഇടയ്ക്കൊക്കെ അതിഥികളായി പലരും വന്നു പോകാറുണ്ട്. ബാലുവിന്റെ സഹോദരിയായും കാമുകിയായും മുറപ്പെണ്ണായും സുഹൃത്തുക്കളായും മുടിയന്റെ സുഹൃത്തായുമൊക്കെയാണ് പലരും എത്തിയത്.
മുടിയനെ ഞെട്ടിച്ച ഗുണ്ടയായിട്ടായിരുന്നു ബിനീഷ് ബാസ്റ്റ്യൻ എത്തിയത്. കീരിക്കാടന്‍ സാബുവെന്ന പേരിലായിരുന്നു ബിനീഷ് എത്തിയത്. ഫോണില്‍ സിമ്മിടാന്‍ നോക്കിയപ്പോള്‍ അത് അബദ്ധത്തിൽ മുടിയന്റെ തലമുടിയിൽ വീണു. അതെടുക്കാൻ മുടിയനെ പിന്തുടർന്ന കീരിക്കാടൻ സാബുവിന് നിറഞ്ഞ കൈയ്യടിയായിരുന്നു പ്രേക്ഷകർ നൽകിയത്.
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അനുവാണ് രണ്ടാമത്തെ താരം. പരിപാടിയുടെ ആദ്യകാലത്തെ എപ്പിസോഡുകളിലാണ് ഈ താരമെത്തിയത്. മിന്നുവായിട്ടായിരുന്നു അനു എത്തിയത്. അനുവും നീലുവിന്റെ സഹോദരൻ ശ്രീക്കുട്ടനും തമ്മിലുള്ള കലഹവും ഈ സമയത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.
ബാലുവിന്റെ സഹോദരിയായ സുസ്മിത എന്ന സൂസൂ അപ്പച്ചിയായി തുടക്കത്തിൽ എത്തിയത് നൂറിന്‍ ഷെരീഫ് ആയിരുന്നു. അതിനു ശേഷമാണ് നൂറിൻ ഒരു അഡാറ് ലവ് എന്ന സിനിമയിലേക്ക് വരുന്നത്.
ഇടയ്ക്ക് നടൻ ഭഗത്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നിയാസ് എന്നിവരും ഉപ്പും മുളകും വീട്ടിലെത്തിയിരുന്നു. വീട് നോക്കിയുള്ള യാത്രയ്ക്കിടയിൽ താരങ്ങളായി തന്നെയായിരുന്നു അവർ എത്തിയത്.
ഏറ്റവും ഒടുവിൽ ഉപ്പും മുളക് ഫാമിലിയിലേക്ക് എത്തിയത് നടി രജിഷ വിജയനാണ്. വാലന്റൈന്‍സ് ദിനത്തിലായിരുന്നു ജൂണിന്റെ എന്‍ട്രി. ജൂണ്‍ സിനിമയുടെ പ്രമോഷനുമായാണ് താരമെത്തിയത്.