ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം!

Last Modified വ്യാഴം, 6 ജൂണ്‍ 2019 (15:11 IST)
ജനപ്രീതിയാർന്ന സീരിയലാണ് ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’. 2015 ലാണ്
പരമ്പര
തുടങ്ങിയതെങ്കിലും ഇപ്പോഴും നല്ല രീതിയിലാണ്
പരമ്പര
പൊയ്ക്കൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് കുടുംബപ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൊതുവേ കണ്ണീർ സീരിയലിൽ നിന്നും മുഖം തിരിക്കുന്നവർ വരെ ഉപ്പും മുളകിന്റേയും ആരാധകരാണ്.

ബാലുവിന്റെയും
നീലുവിന്റെയും മകളായ
ലച്ചുവിന്റെ കല്യാണ ആഗ്രഹത്തെ കുറിച്ചാണ് പറയുന്നത് പുതിയ എപ്പിസോഡിൽ പറയുന്നത്. ഇന്നത്തെ
എപ്പിസോഡിൽ
ലച്ചു
കല്യാണ ആഗ്രഹവുമായാണ്
അരങ്ങേറുന്നത്. സാധാരണ കല്യാണക്കാര്യം വീട്ടുകാർ ആവശ്യപ്പെട്ടാലും നൈസായി സ്കൂട്ടാകുന്ന ലച്ചുവാണ് കല്യാണക്കാര്യത്തെ കുറിച്ച് അങ്ങോട്ട് സംസാരിക്കുന്നത്.

ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണാഗ്രഹം നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കവിതയെഴുത്തുകാരി ലച്ചു തന്നെയാണോ ഈ പറയുന്നതെന്ന് അവർ അന്തംവിട്ട് ചോദിക്കുന്നുമുണ്ട്.

കല്യാണം കഴിക്കുക എന്നത് പ്രകൃതി നിയമല്ലേയെന്നൊക്കെ ലച്ചു ചോദിക്കുന്നുണ്ട്. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലച്ചു തന്റെ കല്യാണ കാര്യവുമായി എത്തുന്നത്. പരമ്പരയുടെ പ്രോമോ വീഡിയോയിലാണ് ലച്ചു
ഇക്കാര്യം
വെളിപ്പെടുത്തിയിരിക്കുന്നത്. ഏതായാലും ലച്ചുവിന്റെ കല്യാണാശ എന്താകുമെന്ന് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :