അനുബന്ധ വാര്‍ത്തകള്‍
- ശരിക്കും 'മുദ്ദുഗൗ' ? തകര്‍പ്പന്‍ പ്രകടനമായി സെറീനയും റെനീഷയും, വീഡിയോ
- Bigg Boss Malayalam: വാക്പോര് മുറുകുന്നു, ഏറ്റുമുട്ടാന്‍ സെറീനയും ഗോപികയും ,വീഡിയോ
- തന്റെ ഭര്‍ത്താവും കങ്കണയും തമ്മില്‍ അടുപ്പമുണ്ടെന്ന് സെറീന അറിഞ്ഞിരുന്നു; അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ
- മിതാലി രാജും, സെറീന വില്യംസും തുടങ്ങി റോജർ ഫെഡറർ വരെ, കായികലോകത്ത് അതികായന്മാർ വിരമിച്ച 2022
- അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചതു തെറ്റായി പോയെന്ന് കങ്കണ, കാര്യങ്ങളെല്ലാം കഴിഞ്ഞിട്ട് അതിനെ പീഡനം എന്ന് വിളിക്കുകയാണെന്ന് സെറീന; ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ബന്ധം !
Bigg Boss Season 5: കൂട്ടുകെട്ട് പൊളിക്കാന്‍ ബിഗ് ബോസ് തന്ത്രം, കളി കാര്യമായ നിമിഷങ്ങള്‍,സെറീനയെ വേദനിപ്പിച്ച് അഞ്ജൂസിന്റെ വാക്കുകള്‍
സെറീന, റെനീഷ, അഞ്ജൂസ് എന്നിവരാണ് ബിഗ് ബോസ് വീട്ടിലെ വലിയ കൂട്ടുകാര്‍. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല ബിഗ് ബോസിന്. മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക് ആണ് ഈ സൗഹൃദത്തിന് പണി കൊടുത്തത്.വെള്ളിയാങ്കല്ല് എന്നാണ് ടാസ്കിന് പേരിട്ടിരിക്കുന്നത്.
ടാസ്കിനിടെ അഞ്ജൂസ് നടത്തിയ പരാമര്‍ശം സെറീനയെ ചൊടിപ്പിച്ചു എന്നുവേണം ബിഗ് ബോസ് പ്ലസ് എപ്പിസോഡ് നല്കുന്ന സൂചനയില്‍ നിന്നും മനസ്സിലാക്കാന്‍ ആകുന്നത്.
അഞ്ചുസ് പറഞ്ഞ വാക്കുകളില്‍ വേദനിച്ച സെറീന ഒരു ഭാഗത്ത് മാറിയിരിക്കുന്നതും അവളെ സമാധാനിപ്പിക്കുന്ന റെനീഷയെയും കാണാനാകുന്നു. തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അഞ്ജൂസ് അവിടേക്ക് എത്തുകയും ചെയ്യുന്നു. എന്തായാലും സംഭവം എന്താണെന്ന് ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല.നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്ന് അഞ്ജൂസിനോട് സെറീന ചോദിക്കുന്നുണ്ട്. അത് വാക്ക് തര്‍ക്കത്തിലേക്ക് എത്തുകയും ചെയ്യുന്നു. മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരും എന്ന് റെനീഷ പറയുന്നുണ്ടെങ്കിലും സെറീന അത് കേള്‍ക്കുന്നില്ല.
അഞ്ജൂസ് പിന്നീട് അവിടെ നിന്ന് പോകുകയും മാറിനില്‍ക്കുന്നതിനിടെ റിനോഷ് വന്ന് അഞ്ജൂസിനെ ആശ്വസിപ്പിക്കുന്നതും കാണാനാകുന്നു.