ശരിക്കും 'മുദ്ദുഗൗ' ? തകര്‍പ്പന്‍ പ്രകടനമായി സെറീനയും റെനീഷയും, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ഏപ്രില്‍ 2023 (10:25 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ കലാപ്രാവീണ്യം തെളിയിക്കുന്ന ടാസ്‌കാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിലെ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളായി രണ്ട് മത്സരാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്യുക എന്നതാണ് ടാസ്‌ക്.'തേന്‍മാവിന്‍ കൊമ്പത്ത്'എന്ന സിനിമയിലെ മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച മാണിക്യനും കാര്‍ത്തുമ്പിയുമായി ബിഗ് ബോസ് വീട്ടില്‍നിന്ന് എത്തുകയാണ് സെറീനയും റെനീഷയും.
തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ഇതിന്റെ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.'മുദ്ദുഗൗ'എന്ന രംഗം മനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് സെറീനയും റെനീഷയും.പ്രൊമോ വീഡിയോ കാണാം.