1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Athmiya about Joseph movie

തലനരപ്പിക്കണം അമ്മയായി അഭിനയിക്കണം ,ജോസഫിലേക്ക് എത്തിയതിനെക്കുറിച്ച് ആത്മീയ

Actress Athmiya
ആത്മീയ രാജന്‍ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് ജോസഫ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. എന്നാല്‍ ജോസഫ് എന്ന സിനിമയിലേക്ക് എത്തിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി. ഈ സിനിമയാണ് തന്നിലെ നടിയെ തിരിച്ചറിയാന്‍ ഇടയാക്കിയതെന്ന് ആത്മീയ പറയുന്നു.
 
 വെള്ളൈ ആനൈ സമുദ്രകനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നടിക്ക് ജോസഫിലേക്കുള്ള ക്ഷണം വന്നത്. വലിയ കുട്ടിയുടെ അമ്മയായി അഭിനയിക്കണം തലനരപ്പിക്കണം എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രം തനിക്ക് ഇഷ്ടമായി ജോസഫിന് ശേഷമാണ് ആളുകള്‍ നടി എന്ന നിലയില്‍ തിരിച്ചെറിഞ്ഞു തുടങ്ങിയത് എന്നും ആത്മീയ പറയുന്നു.
 
ഷഫീക്കിന്റെ സന്തോഷം, അദൃശ്യം, യുഗി തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്. രണ്ടു സിനിമകള്‍ കൂടി ഉടന്‍ റിലീസ് ആകും എന്നും ആത്മീയ പറഞ്ഞു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Season 5: കൂട്ടുകെട്ട് പൊളിക്കാന്‍ ബിഗ് ബോസ് തന്ത്രം, കളി കാര്യമായ നിമിഷങ്ങള്‍,സെറീനയെ വേദനിപ്പിച്ച് അഞ്ജൂസിന്റെ വാക്കുകള്‍