1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Bigg Boss Malayalam 6 Jasmin

ഇഷ്ടമൊക്കെയുണ്ട് പക്ഷേ വിവാഹത്തിന് ഇല്ലെന്ന് ജാസ്മിനോട് ഗബ്രി; തനിക്കുള്ള ഉത്തരം കിട്ടിയെന്ന് ജാസ്മിന്‍

Gabri and Jasmine
ബിഗ് ബോസ് മലയാളം ആറാം സീസണിലെ വിവാദ മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടെയും ഗെയിം പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ചിലര്‍ പറയുന്നത് രണ്ടുപേരും കോമ്പോ ആകാതെ കളിച്ചാല്‍ നന്നായേനെയെന്നും ജാസ്മിന്‍ മികച്ച മത്സരാര്‍ത്ഥിയാണെന്നുമാണ്.  ഇവര്‍ തമ്മിലുള്ള ബന്ധം ഏതുതരത്തിലുള്ളതാണെന്ന് പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനാണ്. ഇതേക്കുറിച്ച് മോഹന്‍ലാലും ഇവരോട് സംസാരിച്ചിരുന്നു. തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാല്‍ അത് പ്രണയത്തിലേക്കു പോകാതെ നോക്കുകയാണെന്നും ജാസ്മിന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാസ്മിന്‍ തുറന്നു തന്നെ ഗബ്രിയോട് സംസാരിച്ചിരിക്കുകയാണ്. 
 
ഗബ്രിയെ തനിക്ക് ഇഷ്ടമാണെന്ന് ജാസ്മിന്‍ പറഞ്ഞു. ഗബ്രിയുടെ സാനിധ്യത്തില്‍ രസ്മിനോടാണ് ജാസ്മിന്‍ ഇത് പറഞ്ഞത്. എന്നാല്‍ തനിക്ക് ജാസ്മിനെ ഇഷ്ടമാണ് എന്നാല്‍ വിവാഹത്തിനോ റിലേഷന്‍ഷിപ്പിനോ പറ്റില്ലെന്നാണ് ഗബ്രിയുടെ മറുപടി. ഇത് സംബന്ധിച്ച പ്രെമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മറുപടിക്ക് ശേഷം തനിക്ക് കിട്ടേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിന്‍ പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Aparna Das and Deepak Parambol: പ്രണയസാഫല്യം, നടി അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി