ദൃശ്യം സിനിമയില്‍ പോലും അന്‍സിബ ഇത്രയും അഭിനയിച്ചിട്ടില്ലെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍

ansiba
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (09:03 IST)
ansiba
കഴിഞ്ഞദിവസമാണ് വലിയ നാടകീയ രംഗങ്ങള്‍ ബിഗ് ബോസ് ഷോയില്‍ അരങ്ങേറിയത്. റോക്കിയും സിജോയും പരസ്പരം കൊമ്പുകോര്‍ക്കുകയും സിജോയുടെ മുഖത്ത് റോക്കി കൈ കൊണ്ടിടിക്കുകയും ചെയ്തു. പിന്നാലെ റോക്കിയേ ബിഗ് ബോസ് ഷോയില്‍നിന്ന് പുറത്താക്കുകയായിരുന്നു. റോക്കി ഇടിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. തുടക്കത്തില്‍ ഇരുവരും പരസ്പരം അടുത്തപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ ഇവരെ പിടിച്ചു മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇരുവരും കൊമ്പുകോര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. പെട്ടെന്നാണ് സിജോയുടെ മുഖത്ത് റോക്കി ഇടിച്ചത്. ഇത് എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചു. റോക്കിയെ പുറത്താക്കിയതറിഞ്ഞ് ഋഷിയും അന്‍സിബയും പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ അന്‍സിബയുടെ കരച്ചില്‍ അഭിനയമാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ പുറത്തുപോകലിന് പിന്നില്‍ അന്‍സിബയുടെ ബുദ്ധി ഉണ്ടെന്നും ഫാന്‍സ് ഉണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമാണ് റോക്കിയുടെ വിടവാങ്ങലില്‍ അന്‍സിബ കരച്ചില്‍ നാടകം നടത്തിയതെന്നും ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു.

അതേസമയം റോക്കിയുടെ ഉറ്റ സുഹൃത്തുക്കളായ ഋഷിയും അന്‍സിബയും എന്തുകൊണ്ടാണ് സംഘര്‍ഷം നടക്കുമ്പോള്‍ ഇവരെ പിടിച്ചു മാറ്റാത്തതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു. കരയുമ്പോള്‍ അന്‍സിബയ്ക്ക് കണ്ണീര്‍ വരാത്തത് എന്തുകഷ്ടമാണെന്നും എന്ന് ചിലര്‍ പരിഹസിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :