അനുബന്ധ വാര്‍ത്തകള്‍
- 'ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ..., വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തുമെന്ന് അനുഷ്ക ഷെട്ടി !
- അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചു, രസകരമായ അനുഭവം പറഞ്ഞ് അനൂപ് സത്യൻ
- രജിത് കുമാർ കസ്റ്റഡിയിൽ, 13 പേർ അറസ്റ്റിൽ
- രേഷ്മയുടെ തലയിൽ മുളകുവെള്ളം ഒഴിക്കണം, മുഖത്ത് ആസിഡും, 25000 രൂപ സമ്മാനം നൽകണമത്രേ! - രജിത് കുമാറിന്റെ ഫാൻസ് ഗുണ്ടാ സംഘമോ?; തെളിവുകൾ നിരത്തി കുറിപ്പ്
- ‘ഒരു കൈയ്യബദ്ധം പറ്റിയതാണ്, പാടില്ലായിരുന്നു’; രജിത് പുറത്തായ വിഷമത്തിൽ ചാനലിനെതിരെ പറഞ്ഞ സീരിയൽ നടനെ പുറത്താക്കി ചാനൽ
ബിഗ് ബോസ് സീസൺ അവസാനിപ്പിക്കുന്നു!
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോ പരിപാടികള്‍ നിര്‍ത്തിവച്ചേക്കുമെന്ന് സൂചന. ബിഗ് ബോസിന്റെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെ കരുതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
‘എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍നല്‍കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.‘
‘ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’- എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിപ്പില്‍ പറഞ്ഞു.