'ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ..., വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തുമെന്ന് അനുഷ്ക ഷെട്ടി !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (17:23 IST)
ബാഹുബലി സിനിമയിൽ അഭിനയിച്ചതിന് ശേഷം പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. ആ ചർച്ചകൾ ഇപ്പോഴും സജീവമാണ്. എന്നാൽ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്ക ഷെട്ടി. എന്നാൽ മുൻ കാമുകന്റെ പേര് വെളിപ്പെടുത്താൻ അനുഷ്ക തയ്യാറായില്ല.

'മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാൻ. 2008ലായിരുന്നു അത്. പക്ഷേ ആ വ്യക്തി ആരാണെന്ന് പറയാൻ ഇപ്പോൾ എനിക്ക് കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് പറയുമായിരുന്നു. ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ല.

ഞങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വളരെ മാന്യമായ ഒരു ബന്ധമായി അത് മനസിലുണ്ട്. ഞാൻ വിവാഹിതയാകുന്ന ദിവസം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തും അനുഷ്ക പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് പ്രഭാസിനെ കുറിച്ച് അനുഷ്ക പറഞ്ഞത്.

കഴിഞ്ഞ 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. ഏത് പാതിരാത്രിയിലും എനിക്ക് വിളിക്കാവുന്ന സുഹൃത്താണ് പ്രഭാസ്. സ്ക്രീനിൽ നല്ല ജോഡികളാണ് രണ്ടുപേരും വിവാഹിതരല്ല, ഇതെല്ലാമാണ് ഗോസിപ്പുകൾക്ക് കാരണം. ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ സമയത്തിനുള്ളിൽ അത് പുറത്തറിയുമായിരുന്നു. പ്രണയത്തിലാണെങ്കിൽ അത് തുറന്നുപറയാൻ മടിയില്ലാത്ത ആളാണ് ഞങ്ങൾ രണ്ടുപേരും. അനുഷ്ക പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :