രജിത് കുമാർ കസ്റ്റഡിയിൽ, 13 പേർ അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (16:24 IST)
ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രജിത്തിന്റെ വീട്ടിൽ തൽക്കാലം സന്ദർശകരെ ആരേയും അനുവദിക്കുന്നില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ താന്‍ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നെന്നും സംസ്ഥാനത്ത് സർക്കാർ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

കൊവിഡ് 19 നിര്‍ദേശങ്ങള്‍ എല്ലാം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത്ത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 13 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയതും മനസിനു ശുദ്ധിയുള്ളവർക്ക് കൊറോണ പിടിക്കില്ലെന്നും തന്റെ മനസിനു ശുദ്ധി ഉണ്ടെന്നുമുള്ള വിവാദ പ്രസ്താവന നടത്തി ഇയാൾ രോഗബാതിതരെ അപമാനിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :