1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. woman dancing infront of lion

'ഐ ലവ് യൂ ബേബി'; സിംഹത്തിന് മുന്നിൽ പാട്ടുപാടി നൃത്തം ചെയ്ത് യുവതി; വീഡിയോ വൈറൽ

യുവതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

woman
വേലി ചാടിക്കടന്ന് സിംഹത്തിന് മുന്നിൽ ഡാൻസ് ചെയ്ത് യുവതി. അമേരിക്കയിലെ ബ്രോൺക്‌സ് മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സിംഹങ്ങളെ പാർപ്പിച്ച അതിസുരക്ഷാ മേഖലയിൽ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി. ആഫ്രിക്കൻ സിംഹങ്ങളെ പാർപ്പിച്ച കൂട്ടിലേക്കാണ് യുവതി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയത്.

സിംഹത്തിന് മുന്നിൽ ഐ‌ ലവ് യൂ ബേബി എന്ന പാട്ടും പാടി നൃത്തം ചെയ്യാൻ തുടങ്ങി. ഏത് നിമിഷവും സിംഹത്തിന്റെ നഖങ്ങൾക്കും പല്ലുകൾക്കും യുവതി ഇരയാകുമെന്ന് കരുതി. യുവതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

അടുത്ത ലേഖനം
ദുർമന്ത്രവാദം ആരോപിച്ച് ആറ് വയോധികരെ ആൾക്കൂട്ടം മലം തീറ്റിച്ചു; പല്ല് അടിച്ചുകൊഴിച്ചു; ഞെട്ടിക്കുന്ന സംഭവം