1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Saudi man spotted walking a lion on main Jeddah road

നടുറോഡിൽ സിംഹത്തോടൊപ്പം നടക്കാനിറങ്ങി; ഉടമ അറസ്റ്റിൽ

സൗദിയിലെ നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

lion
സൗദിയിലെ നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജിദ്ദയിലുള്ള ഒരു പ്രധാനറോഡിലായിരുന്നു ഇയാള്‍ സിംഹവുമായി നടക്കാനിറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഇവിടെ ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സിംഹത്തിന്റെ ഉടമയായ സൗദി പൗരനെ പോലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്തു. തന്റെ കാറിലായിരുന്നു ഇയാള്‍ സിംഹത്തെ കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തി. പിന്നീട് സിംഹത്തെ മുനിസിപ്പല്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
 
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
ദുര്‍മന്ത്രവാദിനിയുടെ കൊടും ക്രൂരത; പത്ത് വയസുകാരന് ദാരുണാന്ത്യം; അറസ്റ്റ്